അടുത്തിടെ നടൻ ബാലയെ കരൾ രോഗത്തിന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു. ഈ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ റിയാസ് ഖാൻ.
ഒരു വ്യക്തിയുടെ അടിസ്ഥാനം ആരോഗ്യമുള്ള അവന്റെ ശരീരമാണ്, അതിനാൽ നല്ല ഭക്ഷണം കഴിച്ച് നല്ല ആരോഗ്യത്തോടെ ഇരിക്കുക എന്നത് പ്രാധാന്യം അർഹിക്കുന്നുവെന്ന് താരം പറഞ്ഞു.
ഏതെങ്കിലും ഒരു ഫംങ്ഷന് പോയാൽ എത്ര ആസിഡ് അകത്ത് കേറ്റിയതിന് ശേഷമാണ് നമ്മൾ പിറ്റേന്ന് എണീക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ എന്നും താരം ചോദിച്ചു.
ചെറുപ്പം തൊട്ടേ ബാലയെ അറിയാവുന്നതാണ്, എത്രയും വേഗം ആരോഗ്യത്തോടെ വരട്ടെ എന്നേ പറയാനുള്ളൂവെന്നും റിയാസ് ഖാൻ പറഞ്ഞു.