അന്തർദേശീയ നാടക ദിനമായ മാർച്ച് 27 തിങ്കളാഴ്ച വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ നേതൃത്വത്തിൽ നാടകാന്തം കവിത്വം എന്ന പേരിൽ നടത്തുന്നു. ‘അരങ്ങും ലോകസമാധാനവും’ എന്നതാണ് ഈ വർഷത്തെ ലോകനാടക ദിനത്തിൻറെ ആപ്തവാക്യം. വൈകുന്നേരം 6. 30ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന സമ്മേളനത്തിൽ വി. കെ . പ്രശാന്ത് എം.എൽ.എ. അധ്യക്ഷനായിരിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിനിമ സീരിയൽ നടി കാലടി ഓമന മുഖ്യാതിഥിയായിരിക്കും. തുടർന്ന് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രശസ്ത കവിതയായ ‘കുടിയൊഴിക്കൽ’ നാടക ആവിഷ്കാരം നടത്തും. തിരുവനന്തപുരം നിരീക്ഷാ സ്ത്രീ നാടകവേദി യാണ് നാടകം ആവിഷ്കരിക്കുന്നത്. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി. എസ്. പ്രദീപ് സ്വാഗതവും സെക്രട്ടറി പ്രിയദർശനൻ പി. എസ്. നന്ദിയും പറയും.