തമിഴ് നാട്ടിലെ മഹാബലിപുരത്ത് വച്ചുണ്ടായ വാഹനാപകട കേസിൽ നടി യാഷിക ആനന്ദിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് ചെങ്കൽപേട്ട് കോടതി.
ഈ മാസം 21 ന് ഹാജരാകാൻ അറിയിച്ചിരുന്നെങ്കിലും താരം ഹാജരായിരുന്നില്ല. തുടർന്നാണ് അടുത്ത നടപടിയിലേക്ക് നീങ്ങിയത്.
കഴിഞ്ഞ വർഷം സുഹൃത്തുക്കൾക്കൊപ്പം പുതുച്ചേരിയിൽ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്യവേയാണ് വാഹനാപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ച് തന്നെ നടിയുടെ ഒരു സുഹൃത്ത് മരണമടയുകയും ചെയ്തിരുന്നു.
യാഷികക്ക് നട്ടെല്ലിനടക്കം അപകടത്തിൽ പരിക്കേറ്റിരുന്നു. സർജറിയെല്ലാം കഴിഞ്ഞ് താരം സിനിമയിൽ സജീവമാകാൻ വീണ്ടും ഒരുങ്ങുന്ന സമയത്താണ് ഇത്തരമൊരു നടപടി.