ആരെയെങ്കിലും കാണിക്കാനോ , ആഡംബര ജീവിതം നയിക്കാനോ വേണ്ടി പണം ധൂർത്തടിച്ച് കളയുന്ന സ്വഭാവം തനിക്കില്ലെന്ന് നടി മല്ലികാ സുകുമാരൻ.
അൻപതിനായിരം രൂപയുടെ ബാഗൊക്കെ എന്റെ കയ്യിൽ കൊണ്ടുപോകുമ്പോൾ തനിക്ക് അതൊരു 2 സെന്റിനുള്ള കാശല്ലേ ആ കൊണ്ടുപോകുന്നത്, അതുകൊണ്ട് ഒരു തറ മേടിച്ച് ഇടാമല്ലോ എന്നോർക്കുമായിരുന്നെന്നും താരം പറഞ്ഞു.
സുകുവേട്ടൻ ദുബായിലൊക്കെ പോകുന്ന സമയത്ത് വരുന്നുണ്ടോ എന്ന് ചോദിക്കുമായിരുന്നെന്നും എന്നാൽ ചിലവാകുന്ന കാശോർത്ത് താൻ പോകാറില്ലായിരുന്നുവെന്നും മല്ലിക പറഞ്ഞു.
മിനിസ്ക്രീനിലും സിനിമയിലും സജീവമായ മല്ലിക സന്തോഷം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.