കൊച്ചി: റീട്ടെയ്ല്‍, കോര്‍പറേറ്റ് നികുതിദാതാക്കളില്‍ നിന്ന് പ്രത്യക്ഷ നികുതി സമാഹരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്കും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡും (സി.ബി.ഡി.ടി) പരസ്പര ധാരണയിലെത്തി. ഇതുപ്രകാരം എല്ലാ നികുതിദായകര്‍ക്കും ‘ഓവര്‍ ദ കൗണ്ടര്‍ മോഡ്’ പ്രകാരവും എസ്ഐബി ഉപഭോക്താക്കള്‍ക്ക് ബാങ്കില്‍ നേരിട്ടും ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം മുഖേനയും പ്രത്യക്ഷ നികുതികള്‍ അടയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. തടസങ്ങളില്ലാതെ അതിവേഗത്തില്‍ പ്രത്യക്ഷ നികുതി അടയ്ക്കാനുള്ള സംവിധാനമാണിത്.
‘ഈ സഹകരണത്തോടെ, സി.ബി.ഡി.ടിയുടെ പ്രത്യക്ഷ നികുതി ശേഖരണ സംവിധാനമുള്ള രാജ്യത്തെ അപൂര്‍വ്വം സ്വകാര്യ ബാങ്കുകളിലൊന്നാകും എസ്ഐബി. പുതിയ ടാക്സ് ഇന്‍ഫര്‍മേഷന്‍ നെറ്റ്വര്ക്കിനു (ടിന് 2.0) കീഴിലുള്ള പ്രത്യക്ഷ നികുതികള്‍ സി.ബി.ഡി.ടിക്കു വേണ്ടി ഇതുവഴി എസ്ഐബിയുടെ 932 ശാഖകളിലും സ്വീകരിക്കും. ഇതിനു പുറമെ എസ്ഐബി ഉപഭോക്താക്കല്‍ക്ക് ഞങ്ങളുടെ നൂതന നെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോമായ സൈബര്‍നെറ്റിലും ഈ സൗകര്യം ലഭ്യമാണ്. ഈ സഹകരണത്തിലൂടെ നികുതി അടവുകള്‍ക്ക് ബദല്‍ മാര്ഗങ്ങളൊരുക്കുകയും ഉപഭോക്താക്കള്‍ക്കു വേണ്ടി കൂടുതല്‍ സൗകര്യപ്രദവും ലളിതമാക്കുകയാണ് ലക്ഷ്യമെന്ന്,’ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇവിപിയും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ തോമസ് ജോസഫ് കെ. പറഞ്ഞു.
ഒരു വിശ്വസ്ത ബാങ്കിങ് പങ്കാളി എന്ന നിലയില്‍ ഇന്ത്യാ ഗവണ്മെന്റുമായുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ സംവിധാനം സഹായകമാകും.