യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെ സോഷ്യൽ മീഡിയയിൽ ട്രോളി നടൻ വിനായകൻ.
ഒന്നിന് പിറകെ മറ്റൊന്നായി ചിന്തയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വിവാദത്തിൽ നിന്ന് വിവാദത്തിലേക്ക് പോയ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.
ചിന്തയുടെ ചിത്രം ചേർത്താണ് അയാം ദ ബട്ട് യു ആർ നോട്ട് ദ എന്ന തലക്കെട്ടോട് കൂടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മെത്രാപ്പോലീത്തയ്ക്ക് അന്ത്യോമപചാരം അർപ്പിച്ചു എന്ന് പറയുന്ന പോസ്റ്റാണ് അവസാനം വിവാദത്തിലായിരിക്കുന്നത്.