കഴിഞ്ഞ വർഷത്തെ തമിഴകത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ലവ് ടുഡേ ബോളിവുഡിലേക്കെത്തുന്നു.
5 കോടിക്ക് പുറത്തിറങ്ങിയ ചിത്രം 150 കോടിയിലധികം കളക്ഷൻ നേടി എല്ലാവരെയും അമ്പരപ്പിച്ചിരുന്നു.
ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. ആമിർഖാന്റെ മകൻ ജുനൈദും ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകൾ ഖുശി കപൂറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫാന്റെ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ദിവസത്തേക്ക് കമിതാക്കൾ തങ്ങളുടെ മൊബാൽ പരസ്പരം കൈമാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.