സൂപ്പർ താരം പ്രഭാസ് ഹോളിവുഡിലേക്കെന്ന വാർത്തകൾ പുറത്ത് വന്നതോടെ ഏറെ സന്തോഷത്തിലാണ് ആരാധകർ.
സംവിധായകൻ നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രൊജക്റ്റ് കെ എന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.
പ്രശാന്ത് നീലിന്റെ സലാർ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നതായും സെപ്റ്റംബറോടെ റിലീസ് കാണുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൂടാതെ ഈ ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് കൂടി പുറത്തിറക്കുമെന്നാണ് സൂചനകൾ. ശ്രുതി ഹാസനാണ് ചിത്രത്തിൽ നായികയായെത്തുക.