കൊച്ചി: ജോണി ജോണി യെസ് പപ്പാ, വെള്ളിമൂങ്ങ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജോജി തോമസും, രാജ് മോഹനും ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തീപ്പൊരി ബെന്നിയുടെ ചിത്രീകരണം തുടങ്ങി.
ഉൾനാടൻ കർഷക ഗ്രാമത്തിലെ തീവ്ര രാഷ്ട്രീയ ചിന്താഗതിക്കാരനായ അച്ഛനും , രാഷ്ട്രീയം വെറുക്കുന്ന മകനും തമ്മിലുള്ള കഥയാണ് ചിത്രത്തിന്റേത്.
യുവനടൻ അർജുൻ അശോകനും , ജഗദീഷുമാണ് അച്ഛനും മകനുമായി വേഷമിടുക. ഫെമിനാ ജോർജാണ് ചിത്രത്തിൽ നായിക.