ന്യൂ ഡല്‍ഹി: പഞ്ചാബിലെ വിഘടനാവദി നേതാവ് അമൃത് പാല്‍ സിങ്ങിനായുള്ള തെരച്ചില്‍ തുടരുന്നു. പഞ്ചാബ് പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, അമൃത് പാല്‍ സിങ്ങിന്റെ അനുയായികളില്‍ ഒരാളായ അമിത് സിംഗിനെ ഇന്നലെ ഡല്‍ഹിയില്‍ വച്ച് പൊലീസ് പിടികൂടിയിരുന്നു. ഇതേ തുടര്‍ന്ന് അമൃത്പാലിനായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അമൃത്പാലിന്റെ അമ്മയേയും ഭാര്യയെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇയാള്‍ മഹാരാഷ്ട്രയിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നതിനാല്‍ അവിടെയും പൊലീസ് കര്‍ശന ജാഗ്രത പുലര്‍ത്തുന്നുണ്ട്. നന്ദേഡ് അടക്കമുള്ള ജില്ലകളിലാണ് വലിയ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര പൊലീസിനൊപ്പം ഭീകരവിരുദ്ധ സേനയും തെരച്ചില്‍ നടത്തുന്നുണ്ട്.