ഇടുക്കി: ഭാര്യയെ കൊലപ്പെടുത്തി മൊബൈൽ ഫോണും കവർന്നാണ് ഭർത്താവ് ബിജേഷ് കടന്നതെന്ന് പോലീസ് അറിയിച്ചു.
ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ വച്ച ശേഷം കടന്ന ബിജേഷ് മൊബൈൽ 5000 രൂപക്ക് വിറ്റെന്ന് പോലീസ് കണ്ടെത്തി.
കാഞ്ചിയാർ സ്വദേശിയായ അനുമോളെ 21 നാണ് വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കട്ടിലിനടിയിൽ നിന്ന് കണ്ടെത്തിയത്.
നാല് ടീമായി തിരിഞ്ഞാണ് പോലീസ് ഇയാൾക്കായി അന്വേഷണം നടത്തുന്നത്. തമിഴ്നാട്ടിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ പോലീസ് തമിഴ്നാട് പോലീസിന്റെ സഹായവും തേടി.