തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിരക്ക് ജൂൺ 30 വരെ നീട്ടി റഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി.
ഇതോടെ കഴിഞ്ഞ ജൂണിൽ വർധിപ്പിച്ച നിരക്കിന് ഈ മാസം 31 വരെയാണ് പ്രാബല്യം. നിരക്ക് വർധന ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
എന്നാൽ ഇതു സംബന്ധിച്ച് കമ്മീഷൻ ഇതുവരെ ഹിയറിംങ് നടത്തുകയോ തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല.