വാഷിങ്ടൺ: കുട്ടികളുടെ അശ്ലീല വീഡിയോകൾ സഹജീവനക്കാരന് അയച്ചുകൊടുത്ത സംഭവത്തിൽ ഇന്ത്യക്കാരന് അമേരിക്കയിൽ 15 വർഷം തടവുശിക്ഷ. ഗോവ സ്വദേശിയായ ആഞ്ചെലോ വിക്ടർ ഫെർണാണ്ടെസിനാണ് ഫെഡറൽ ഡിസ്ട്രിക്ട് കോടതി 188 മാസം തടവുശിക്ഷ വിധിച്ചതെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് അറിയിച്ചു.
യുഎസിൽ ഒരു ക്രൂയിസ് കപ്പലിലെ ജീവനക്കാരനായിരുന്നു പ്രതി. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യം പകർത്തിയ കേസിൽ മുമ്പ് ശിക്ഷിക്കപ്പെട്ട ഡാനിയൽ സ്കോട്ട് ക്രോയ്ക്ക് ഫെർണാണ്ടസ് 2022ൽ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനിലൂടെ 13 കുട്ടികളുടെ അശ്ലീല വീഡിയോകൾ അയച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
പ്രായപൂർത്തിയാവാത്ത കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പറ്റുന്ന രീതിയിൽ യാത്ര ക്രമീകരിക്കാൻ ഫെർണാണ്ടസ് ക്രോയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും അതിനായി അവരെ കെണിയിൽ വീഴ്ത്താനുള്ള തന്റെ കഴിവിനെ കുറിച്ചും പ്രതി മറ്റൊരാളോട് സംസാരിക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോർട്ട്.