ഹൈദരാബാദ് : ആന്ധ്രാപ്രദേശിൽ എംഎൽസി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതതിന് നാല് എംഎൽഎമാരെ സസ്പെൻഡ് ചെയ്ത് വൈഎസ്ആർ കോൺഗ്രസ്. ഉന്ദവല്ലി ശ്രീദേവി, മേക്കാപ്പട്ടി ചന്ദ്രശേഖർ റെഡ്ഡി, അനം രാമനാരായണ റെഡ്ഡി, കോട്ടം ശ്രീധർ റെഡ്ഡി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞയാഴ്ച നടന്ന എംഎൽസി ഉപതെരഞ്ഞെടുപ്പിൽ ടിഡിപി വിജയിച്ചിരുന്നു. ചന്ദ്രബാബു നായിഡുവുമായി ഒത്തുതീർപ്പുണ്ടാക്കി ക്രോസ് വോട്ട് ചെയ്തെന്ന് കണ്ടെത്തിയതിനാൽ നാല് പേരെയും പാർട്ടി സസ്പെൻഡ് ചെയ്യുന്നതായി പാർട്ടി ജനറൽ സെക്രട്ടറി അറിയിക്കുകയായിരുന്നു.