മീനയുടെ ഭർത്താവ് 2022 ൽ മരിച്ചതിന് ശേഷം പലവിധ ആരോപണങ്ങളാണ് അവർ നേരിട്ടത്.
എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇപ്പോൾ സംസാരവിഷയമായിരിക്കുന്നത് തമിഴ് താരം ധനുഷുമായി വിവാഹം അടുത്ത് തന്നെ നടക്കും എന്നാണ്.
എന്റെ ഭർത്താവ് മരിച്ചത് പോലും എനിക്കിത് വരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും, മകളുടെ വിദ്യാഭ്യാസത്തിനും തന്റെ സിനിമാ അഭിനയത്തിനും മാത്രമാണ് മുൻഗണന നൽകുന്നതെന്നും ഗോസിപ്പുകൾക്ക് ചെവി കൊടുക്കരുതെന്നും മീന ആവശ്യപ്പെട്ടു.