ഒരു വ്യക്തിയുടെ സൗന്ദര്യത്തെയും, ആരോഗ്യത്തെയും കാത്ത് സംരക്ഷിക്കുന്നതിൽ മുൻപന്തിയിലാണ് നല്ല പ്രോട്ടീനടങ്ങിയ ഭക്ഷണം.
കുട്ടികൾക്കും വലിയവർക്കും എന്ന് തുടങ്ങി നല്ല ഭക്ഷണം എല്ലാവരെയും ഊർജസ്വലരാക്കുകയും, ആരോഗ്യം ഉള്ളവരാക്കി തീർക്കുകയും ചെയ്യും.
ഉള്ള സൗന്ദര്യം മങ്ങാതെ കാത്ത് സംരക്ഷിക്കാൻ നല്ല ഭക്ഷണ ക്രമം സഹായിക്കും. ലൈക്കോപീൻ പോലുള്ള ആന്റി ഓക്സിഡന്റുകളടങ്ങിയ പപ്പായ യൗവനം നിലനിർത്താനായി കഴിക്കാം. കറിവച്ചും പഴുത്ത പപ്പായയായും ഒക്കെ ആഹാരക്രമത്തിൽ ചേർക്കാം.
ചർമ്മത്തിലെ കൊളാജൻ സംരക്ഷിക്കുന്ന മാതളപ്പഴം നിത്യേന ആഹാരത്തിൽ ഉൾപ്പെടുത്താൻ വിദഗ്ദർ പറയുന്നു. കൂടാതെ തൈര് ഉപയോഗവും സൗന്ദര്യ സംരക്ഷണത്തിന് നല്ലതാണ്. കുടലിലെ നല്ല ബാക്ടീരിയകളെ വളർത്താൻ തൈര് സഹായകരമാകുന്നു എന്നതിനാലാണിത്. വിറ്റാമിൻ സിയുടെ കലവറയായ ഇലക്കറികളും എല്ലാ ദിവസവും കഴിക്കാവുന്നതാണ്.
രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കാതെ മികച്ച ഭക്ഷണ ശീലം കൊണ്ട് യൗവനം നിലനിർത്താനും ആരോഗ്യം കാത്ത് സംരക്ഷിക്കാനും ഇത്തരത്തിൽ കഴിയും.