ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ അജിത്തിന്റെ പിതാവ് പി സുബ്രഹ്മണ്യം (84) അന്തരിച്ചു.
പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു താരത്തിന്റെ പിതാവ്.
സിനിമാ മേഖലയിലുള്ളവരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് അന്ത്യോമപചാരം അർപ്പിക്കാൻ എത്തിയത്.
പാലക്കാട് സ്വദേശിയാണ് പി സുബ്രഹ്മണ്യം. ഭാര്യ മോഹിനി. മക്കൾ അനൂപ് കുമാർ, അനിൽ കുമാർ, അജിത് കുമാർ. മരുമകൾ പ്രശസ്ത നടി ശാലിനി.