ന്യൂഡൽഹി: പ്രശസ്ത ഐടി കമ്പനികളിലൊന്നായ അസഞ്ചറിൽ കൂട്ട പിരിച്ചുവിടലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
സാമ്പത്തിക പ്രതിസന്ധികളെ മുൻനിർത്തിയാണ് അസഞ്ചറിൽ ജീവനക്കാരെ കൂട്ടമായി പിരിച്ചു വിടുന്നത്.
7.38 ലക്ഷം ജീവനക്കാരാണ് ലോകമെങ്ങും അസഞ്ചറിൽ ജോലി ചെയ്യുന്നത്. എന്നാൽ ഇതിൽ 40% ജീവനക്കാരും ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്.
വരുന്ന 18 മാസങ്ങളിലായി ജീവനക്കാരെ ഘട്ടം ഘട്ടമായാണ് പുറത്താക്കുക. ആഗോള തലത്തിൽ നിരവധി ഐടി കമ്പനികളാണ് കൂട്ട പിരിച്ചുവിടൽ നടത്തിക്കൊണ്ടിരിക്കുന്നത്.