കൊച്ചി: ധനകാര്യ സ്ഥാപനത്തിലെത്തി മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച മൂന്ന് പേരെ പോലീസ് പിടികൂടി.
കോട്ടയം സ്വദേശി ബിപിൻ (19), വാഗമൺ സ്വദേശികളായ ജിതിൻ (23), ഗൗതം (20) എന്നിവരാണ് പോലീസ് പിടിയിലായത്.
പച്ചാളത്തുള്ള ധനകാര്യ സ്ഥാപനത്തിലെത്തി പ്രതികൾ പണയം വക്കാൻ ശ്രമിച്ചു, എന്നാൽ ജീവനക്കാരൻ ഉരച്ചു നോക്കിയപ്പോൾ മുക്ക് പണ്ടമാണെന്ന് തെളിഞ്ഞു
തുടർന്ന് പ്രതികൾ മാല തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും വനിതാ ജീവനക്കാരെ അടക്കം ഭീഷണി പെടുത്തുകയും ചെയ്തു.
തുടർന്ന് രക്ഷപ്പെട്ട് പോയ ഇവരെ സ്ഥാപനത്തിന്റെ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.