വരന്തരപ്പിള്ളി: ബൈക്കിൽ വിദേശ മദ്യവും ചാരായവും കൊണ്ട് നടന്ന് വിൽക്കുന്ന യുവാവിനെ പിടികൂടി പോലീസ്.
വേലൂപ്പാടം പടപറമ്പിൽ ക്രിസ്റ്റി (44) ആണ് പോലീസ് പിടിയിലായത്. ബാറിന് മുന്നിൽ വച്ച് പോലീസിനെ കണ്ട യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
1 ലിറ്റർ ചാരായവും ആറ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും വാഹനത്തിൽ നിന്ന് പോലീസ് പിടികൂടി. പിന്നാലെ വേലൂപ്പാടത്ത് നിന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.