കോഴിക്കോട്: പന്തീരാങ്കാവിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) യയാണ് മരിച്ചത്. ജോലി ചെയ്യുന്ന സൈബർ പാർക്കിലേക്കുള്ള യാത്രയിലായിരുന്നു അപകടം.
പോസ്റ്റ്മോർട്ടത്തിന് ശേഷം മാങ്കാവ് കച്ചേരിക്കുന്ന് അയ്യുകുളങ്ങര പറമ്പ് ‘ബൈത്തുൽ സഫ’യിലേക്ക് മയ്യത്ത് കൊണ്ട് വരും. ഖബറടക്കം ഇന്ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും.
സി.എ. അസീസിന്റെയും ആയിശബിയുടെയും മകളാണ്. ഭർത്താവ്: മനാഫ്, മകൻ: അർഹാം.