നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ.
തമിഴ്നാട് കുളച്ചൽ സ്വദേശി ജീവിമോൻ (27), ഇയാളുടെ അമ്മാവൻ ജെറാൾഡ് (40) എന്നിവരെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്.
വലിയമല സ്വദേശിനിയായ പെൺകുട്ടിയെ ഇയാളും അമ്മാവനും ബാംഗ്ലൂരിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തമിഴ് നാട്ടിലും അനവധി കേസുകളിൽ പ്രതികളാണ് ഇരുവരുമെന്നും പോലീസ് വ്യക്തമാക്കി.