സൗന്ദര്യ സംരക്ഷണത്തിന് മാറ്റി നിർത്താൻ പറ്റാത്ത ഒന്നാണ് കടലമാവ്. മുഖത്തെ കരിവാളിപ്പ് മാറുവാനും നിറം കിട്ടുവാനും എല്ലാം കടലമാവ് ഉപയോഗിക്കുന്നു.
തിളങ്ങുന്ന ചർമ്മം ആഗ്രഹിക്കുന്നവർക്ക് ട്രൈ ചെയ്ത് നോക്കാവുന്ന ഒന്നാണ് കടലമാവ്. കടലമാവും പാലും ചേർത്ത് മുഖത്ത് ഇടാവുന്നതാണ്.
അധികം എണ്ണമയമുള്ള ചർമ്മമുള്ളവർ കടലമാവും തൈരും ചേർത്ത് മുഖത്ത് ഇടാവുന്നതാണ്. അധികമുള്ള എണ്ണമയത്തെ ഇല്ലാതാക്കുകയും ചർമ്മത്തിന് തിളക്കം ലഭിക്കുകയും ചെയ്യും.