മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനാവുന്നു. അഭിരാമിയാണ് പ്രതിശ്രുത വധു. ഇന്ന് നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാന്‍ ഉണ്ണി മുകുന്ദനും എത്തിയിരുന്നു.
അതേസമയം, ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു മേപ്പടിയാന്‍. 2022 ജനുവരി 14ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് നേടിയത്. ചിത്രത്തില്‍ അഞ്ജു കുര്യന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്ണ പ്രദാസ്, മനോഹരി അമ്മ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന് തിയറ്റര്‍ ഷെയറായി മാത്രം 2.4 കോടി ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.