കോട്ടയം: മിഠായി വില്‍പ്പനയുടെ മറവില്‍ സ്‌കൂള്‍, കോളേജ് വിദ്യര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. കോട്ടയം കാണക്കാരി കടപ്പൂര്‍ സ്വദേശി അരുണ്‍ രാജാണ് പൊലീസ് പിടിയിലായത്. പ്രതി വാടകയ്ക്ക് എടുത്ത വീട്ടില്‍ നിന്നും 1750 പായ്ക്കറ്റ് ഹാന്‍സും 108 പാക്കറ്റ് കൂള്‍ ലിപ്പും പൊലീസ് കണ്ടെടുത്തു. കുറവിലങ്ങാട് എസ് എച്ച് ഒ നിര്‍മ്മല്‍ ബോസ്, എസ് ഐ വിദ്യ വി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.