കേരളക്കരയെ ഞെട്ടിച്ച 2018 ലെ മഹാപ്രളയം പ്രമേയമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 എന്ന സിനിമയെത്തുന്നു.
2018 എവരിവൺ ഈസ് എ ഹീറോ എന്നാണ് ചിത്രത്തിന്റെ പേര്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ശിവദ, ജാഫർ ഇടുക്കി, ഗൗതമി നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കേരളക്കരയെ ഞെട്ടിച്ച ദുരന്തത്തിന്റെ കഥ ഏറെ കാലമെടുത്ത് , വളരെ റിയലിസ്റ്റിക് ആയ രീതിയിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.