ന്യൂഡൽഹി: അതിർത്തിയിൽ ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടായിരിക്കാം പക്ഷേ ഇന്ത്യയുമായി ഒരു യുദ്ധത്തിന് ആഗ്രഹമില്ലെന്ന് തുറന്ന് വ്യക്തമാക്കി ചൈനീസ് നയതന്ത്രജ്ഞ മാജിയ.
ഇന്ത്യയും ചൈനയും യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല, കൂടാതെ ഒരു ധാരണ ഉള്ളതുകൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും മാജിയ അറിയിച്ചു.
ചൈനീസ് പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രി മോദിയും എടുക്കുന്ന തീരുമാനങ്ങൾ ഇരു രാജ്യത്തിനും സഹായകരമാകുമെന്നും അവർ വ്യക്തമാക്കി.