വിശാഖപട്ടണം: വിശാഖപട്ടണത്ത് കെട്ടിടം തകർന്ന് വീണ് മൂന്ന് പേർ മരിച്ചു.
രാമജോഗി പേട്ടയിലാണ് അപകടം നടന്നത്. മൂന്ന് നിലകളുള്ള കെട്ടിടമാണ് തകർന്ന് വീണത്. എസ് ദുർഗ പ്രസാദ്(17), സഹോദരി എസ് അഞ്ജലി (10 ), ചോട്ടു (27) എന്നിവരാണ് മരിച്ചത്.
പോലീസും എൻഡിആർഎഫും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപോയ മറ്റ് അഞ്ച് പേരെ രക്ഷിച്ചത്.