സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായിട്ടുള്ള സംവിധായകനാണ് ഒമർ ലുലു.
പുത്തൻ ചിത്രത്തിന്റെ വിശേഷങ്ങളും, ആനുകാലിക വിഷയങ്ങളും ഒക്കെ താരം പങ്കുവക്കുന്ന ഇടം കൂടിയാണ് സോഷ്യൽ മീഡിയ.
കോളേജ് കാലം മുതൽ താൻ ലീഗ് അനുഭാവി ആയിരുന്നെന്നും ഇപ്പോൾ രാഷ്ട്രീയം ഇല്ലെന്നുമാണ് ഒമർ പറയുന്നത്.
എനിക്ക് ശരിയെന്ന് തോന്നുന്നത് പറയും, അതിന് എന്നെ സംഘിയാക്കണ്ട. എന്റെ ദൈവം പടച്ചവനാണ് എന്നും ഒമർ വ്യക്തമാക്കി.