അടുത്തിടെ ഇറങ്ങിയ ചതുരത്തിലെ ഗംഭീര അഭിനയം സ്വാസികക്ക് മികച്ച അഭിപ്രായങ്ങളാണ് നേടി കൊടുത്തത്.
സിനിമയിൽ മാത്രമല്ല, ടെലിവിഷൻ പരിപാടികളിലും നിറ സാന്നിധ്യമാണ് സ്വാസിക. ഒരു സ്വകാര്യ ചാനലിന്റെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ നടി ആത്മീയക്കെതിരെ നടത്തിയ പരാമർശമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ ആകർഷിയ്ക്കുന്നത്.
സ്വാസികയാണ് പരിപാടിയുടെ അവതാരക, റോസ് ഗിത്താർ, കോൾഡ് കേസ് എന്നീ ചിത്രങ്ങളിൽ താൻ ഓഡിഷന് പോയെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല എന്നും എന്നാൽ ആ രണ്ട് ചിത്രങ്ങളിലും ആത്മീയയാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്നും താരം തമാശയായി പറഞ്ഞു.
എന്നാൽ പ്രേതത്തിന്റെ പോലത്തെ ലുക്ക് തനിക്കാണ് കൂടുതൽ ഉള്ളതെന്നായിരുന്നു ആത്മീയയുടെ മറുപടി.