മലയാളികളുടെ സൂപ്പർ താരമാണ് പൃഥിരാജ്. താരത്തിന്റെ പുതിയ ചിത്രം ആടുജീവിതത്തിനായി പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി.
എന്നാലിപ്പോൾ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചുവെന്ന സന്തോഷവാർത്തയാണ് പ്രേക്ഷകരെ തേടിയെത്തുന്നത്.
വരുന്ന ഒക്ടോബറിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.