തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വർധിക്കുന്നു. ഇന്ന് 210 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു.
തൃശൂരിലാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എറണാകുളതാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 50 പേർക്കാണ് എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 36 പേർക്ക് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെമ്പാടും മുൻകരുതലും ജാഗ്രത നിർദ്ദേശങ്ങളും പാലിക്കാൻ ജനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.