കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതോടെ കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (വ്യാഴം) റംസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
ഇസ്‌ലാം മതവിശ്വാസികൾക്ക് ഇനി ഒരു മാസക്കാലം വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്. സമൂഹ നോമ്പുതുറയും ദാന ധർമങ്ങളുമായി ഉദാരതയുടെ മാസമായാണ് മുസ്‌ലിംകൾ റമദാനെ കാണുന്നത്.
ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ഥനകളില്‍ മുഴുകിയുമായിരിക്കും ഇസ്ലാം മതവിശ്വാസികള്‍ ഇനിയുള്ള ഒരു മാസം കഴിച്ചുകൂട്ടുക. സമൂഹ നോമ്പുതുറയും ദാനധര്‍മങ്ങളുമായി ഉദാരതയുടെ മാസം കൂടിയായാണ് ഇസ്ലാം മതവിശ്വാസികള്‍ റംസാനെ കാണുന്നത്.