കൊച്ചി: കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പോലീസ് പിടിയിലായ അഞ്ജു കൃഷ്ണയുടെ ഇടപാടുകളിൽ ദുരൂഹതയെന്ന് പോലീസ്.
തന്റെ ഭർത്താവിനൊപ്പമാണ് കൊച്ചിയിലെത്തിയത്, എന്നാൽ മറ്റൊരു സ്ത്രീയെ സ്നേഹിച്ച് ഭർത്താവ് അവർക്കൊപ്പം പോയപ്പോഴാണ് താൻ
ഷെമീറിനെ സ്നേഹിക്കുന്നതും, ലിവിംങ് ടുഗെതറിൽ ആകുന്നതും കൂടാതെ ലഹരിമരുന്ന് കച്ചവടത്തിന് ഇറങ്ങിയതെന്നും അഞ്ജു.
എന്നാൽ ലഹരിമരുന്ന് കടത്തിലെ കണ്ണിയാണോ പ്രതിയെന്ന് സംശയിക്കുന്നതായും കേസിൽ ദുരൂഹതകൾ ഉണ്ടെന്നും പോലീസ് അറിയിച്ചു.
പോലീസിനെ കണ്ട് ഓടിയ ഷെമീറിനെ കൂടെ കിട്ടിയാലേ കാര്യങ്ങൾ പൂർണ്ണമായി അറിയാൻ സാധിക്കുള്ളുവെന്ന് അറിയിച്ചു.