കേരള സംസ്ഥാന ശിശുക്ഷേമ സമിതി വേനല്‍ അവധിക്കാല ക്യാമ്പ് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഈ വര്‍ഷം പുനരാരംഭിക്കുന്നു. 2023 ഏപ്രില്‍ 3 മുതല്‍ മെയ് 25 വരെയാണ് ക്യാമ്പ് നടക്കുക. വയസ്സ് മുതല്‍ 16 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. സമിതി സംരക്ഷണയിലുള്ള കുട്ടികളും ക്യാമ്പിന്റെ ഭാഗമായിരിക്കും. പന്ത്രണ്ട് വിഷയങ്ങളിലാണ് ക്ലാസ്സുകള്‍ നടക്കുക.
ശാരീരികവും മാനസികവും ചലനാത്മകവും, ഭാവനാപരവുമായ കലയും സംഗീതവും കായികവുമായ ഇനങ്ങളാണ് പാഠവിഷയങ്ങള്‍. രാവിലെ 9.30 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ക്യാമ്പ് സമയം. ഉച്ചയ്ക്ക് 12.30 വരെ ക്ലാസ്സുകള്‍ നടക്കും. കുട്ടികളുടെ പ്രായഘടന ശാസ്ത്രീയമായി തിരിച്ച് മൂന്നു വിഭാഗങ്ങളാക്കിയാണ് ക്ലാസ്സുകള്‍ നടക്കുക. 6 മുതല്‍ 8 വരെ, 9 മുതല്‍ 12 വരെ, 13 മുതല്‍ 16 വരെ എന്നിങ്ങനെ വയസ്സു തിരിച്ചായിരിക്കും പഠന സംവിധാനം.
നാടകം, നൃത്തം, ചിത്രരചന, സംഗീതം, വയലിന്, ഗിത്താര്‍, കീബോര്‍ഡ്, തബല, മൃദംഗം, ഡ്രംസ്, സ്പോക്കണ് ഇംഗ്ലീഷ്, കരാട്ടെ (മാര്‍ഷ്യല്‍ ആര്‍ട്സ്) എന്നിവയാണ് പഠന ഇനങ്ങള്‍. ഓരോന്നിന്റെയും അടിത്തറ ഒരുക്കി അഭിരുചിയും ഇഷ്ടവും കണക്കിലെടുത്ത് എന്തു വേണം, എന്തായിരിക്കണം എന്ന് കുട്ടികള്‍ക്ക് ഭാവിയില്‍ നിശ്ചയിക്കാന്‍ പാകത്തിലാണ് ഓരോ ക്ലാസ്സും പഠന വിഷയങ്ങളും രീതിയും തെരഞ്ഞെടുത്തിട്ടു തെരഞ്ഞെടുത്തിട്ടുള്ളതും പഠിപ്പിക്കുന്നതും.
എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം അറിവും വിനോദവും പ്രവൃത്തിയും സമന്വയിക്കുന്ന വിവിധങ്ങളായ മേഖലകളെ രസകരമായി കുട്ടികള്‍ സമീപിക്കുന്ന പരിപാടികളായിരിക്കും. കഥകളും,കവിയകളും പറഞ്ഞും എഴുതിയും വിസ്മയ കല (മാജിക്ക്) കാണിച്ചും മാതൃ ഭാഷാശേഷി ഉയര്‍ത്തിയും ജീവന കലയെന്ന നിലയില്‍ നാടന്‍ പാട്ടുകള്‍, പ്രപഞ്ച അറിവും സാമാന്യ ജീവിതത്തില്‍ ശാസ്ത്രം – വരുത്തിയ മാറ്റവും ഭാവിയം – സംസ്കാരത്തിന്റെയും നിലനില്പിന്റെയും സു അടക്കവും വികാസവും എന്ന നിലയില്‍ കൃഷിയും നൂതന ലോകത്തിന്റെ വ്യക്തിസാധ്യത ഉള്‍കൊളളുന്ന പുതിയകാല മാധ്യമ സംസ്കാരവും വായനയുടെ വൈപുല്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകത, ഏറ്റവും പുതിയ സാങ്കേതിക ലോകത്തെ അറിയല്‍, മാലിന്യ സംസ്കരണ കടമകള്‍, നമ്മുടെ ഭരണ വ്യവസ്ഥകള്‍ എന്നിങ്ങനെ ഒരു ടോട്ടല്‍ എന്റര്‍ടൈന്‍മെന്റ് നോളജ് എന്നു വിളിക്കാവുന്ന പരിപാടികളും സംവാദങ്ങളുമായി ഉച്ചയ്ക്കു ശേഷമുള്ള സമയം ഉപയോഗപ്പെടുത്തും.
അറിവരങ്ങില്‍ ഉച്ചയ്ക്കു ശേഷം: കഥ, കവിത, മാജിക്, ഭാഷ (അമൃതം മലയാളം) നാടന്‍ പാട്ടുകള്‍ (ചൊല്ലി പഠനം), ശാസ്ത്രം, ജീവിതം, കാര്‍ഷികം അതിജീവനം, ഗണിതം-മസിതം, തൊഴിലറിവ്, ഒറിഗാമി, വേസ്റ്റ് മാനേജ്മെന്റ് എന്നിവയും മോട്ടിവേഷന്‍ ക്ലാസുകള്‍ എന്നിങ്ങനെ ഏറ്റവും വിദഗ്ദ്ധര്‍ ഏറ്റവും ലളിതവും രസകരവുമായി കുട്ടികള്‍ക്കൊപ്പം ആടിപ്പാടി സംവദിക്കും.
നവലോകത്തിന്റെ വിസ്മയ വാതായന കാഴ്ച എന്ന നിലയില്‍ കോഡിംഗ് ആന്റ് റോബോട്ടിക്സ്, ഗണിത ശാസ്ത്രം (ഗണിതം രസിക്കും) സ്പീച്ച് തെറാപ്പി എന്നിവ കളിയും പഠനവും പ്രവൃത്തിയുമാകും. എല്ലാ ദിവസവും രാവിലെ 3 മിനിറ്റ് യോഗാ മെഡിറ്റേഷന്‍ ഉണ്ടായിരിക്കും. ആഴ്ചയില്‍ ഒരു ദിവസം ഫിസിക്കല്‍ ട്രെയിനിംഗ് നല്‍കും. രണ്ട് ആഴ്ചയില്‍ ഒരിക്കല്‍ ആരോഗ്യ പരിപാലനവും ആഹാര അറിവും സംബന്ധിച്ച ബോധവല്‍ക്കരണം ഉണ്ടായിരിക്കും. വ്യക്തിയുടെ സ്വാശ്രയ നിര്‍വ്വഹണം വീട്ടാവശ്യങ്ങളുടെ കൂട്ട് ഉത്തരവാദിത്തം എന്നത് ഒരു അറിവാകും.
സ്കൂള്‍ പാഠ്യ രീതികള്‍ സംബന്ധിച്ച അറിവും ഉണര്‍വുമാകും. എന്താണ് സിലബസ് ? എന്താണ് കരിക്കുലം? പഠനം രസകരമാകുന്നതെങ്ങനെ? എന്തുകൊണ്ട് നിര്‍ബന്ധമായും കളിക്കണം? എന്നിങ്ങനെ വെറും പഠന ക്യാമ്പുകളില്‍ നിന്നു മാറി ഓരോ കുട്ടിയുടെ അഭിരുചിയും ഭാവനയും അംഗമിക്കുകയും വികസിക്കുകയും ചെയ്യുന്നതായിരിക്കും ക്യാമ്പ്. ശാസ്ത്രപഠന യാത്ര, പ്രകൃതി സൗഹ്യദ വാല്യം എന്ന നിലയില്‍ ജൈവ സങ്കേതങ്ങളിലേയ്ക്ക് അറിവിന്റെ ഉല്ലാസ യാത്ര.
ജല സാക്ഷരത ഒരു പാഠമായിരിക്കും. ലൈബ്രറിയുടെ ഉപയോഗം ആവശ്യകത – പഠനവും അറിവും. ഭരണ സാരഥികള്‍, പ്രമുഖ സാമൂഹ്യ-ശാസ്ത്ര-സാംസ്കാരിക വ്യക്തിത്വങ്ങളുമായി സംവാദവും ഇടപഴകലും, അനുഭവങ്ങള്‍ പങ്കുവയ്ക്കലും ഉണ്ടാകും. ക്യാമ്പിന്റെ അവസാന മൂന്നു ദിവസം പഠിച്ചതും അിറഞ്ഞതും ചെയ്തതുമായ കാര്യങ്ങളുടെ എല്ലാം പ്രവര്‍ത്തനവും ഉണ്ടാവും. മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും പ്രതിദിനമെന്നോണം കുട്ടികളുടെ അവധിക്കാല ക്യാമ്പിന്റെ ഉത്സവക്കാഴ്ചകള്ക്കുളള പ്രചോദനവും എല്ലാ സഹായവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.