എന്നും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സംവിധായകനാണ് രാം ഗോപാൽ വർമ്മ.
അടുത്തിടെ നടിയുടെ കാൽപാദങ്ങളിൽ ഉമ്മ വയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.
താനും ഭാര്യ രത്നയും എപ്പോഴും വഴക്ക് ഉണ്ടാക്കുമായിരുന്നുവെന്നും ഭാര്യ തന്നെ ഭിത്തിയോട് ചേർത്ത് അടിക്കുകയും ഇടിക്കുകയും ഒക്കെ ചെയ്യുമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് രാം ഗോപാൽ വർമ്മ.
ഇത് പതിവായപ്പോഴാണ് ബന്ധം പിരിഞ്ഞതെന്നും തങ്ങൾക്ക് ഒരു മകളുണ്ടെന്നും രാം ഗോപാൽ വർമ്മ വ്യക്തമാക്കി.