ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 1134 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം അഞ്ചുപേരാണ് രോഗം ബാധിച്ച് മരിച്ചത്.
അതേസമയം, ഉത്തര്‍പ്രദേശില്‍ 699 പേര്‍ക്കാണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം ഏഴായിരം കടന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.09 ശതമാനമായി.പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.98 ശതമാനമായും ഉയര്‍ന്നു. അതേസമയം, കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും.