ഓസ്കാർ ജേതാവായ ദി എലിഫന്റ് വിസ്പറേഴ്സ് സംവിധായിക കാർത്തികി ഗോൺസാൽവസിന് 1 കോടി സമ്മാനിച്ച് തമിഴ്നാട് സർക്കാർ.
ഒരുകോടി രൂപയും ശിൽപ്പവും അടങ്ങുന്നതാണ് ആദരം. സെക്രട്ടറിയേറ്റിലേക്ക് ക്ഷണിച്ചാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സർക്കാരിന്റെ ആദരം നൽകിയത്.
ബൊമ്മന്റെയും ബെല്ലിയുടെയും കൂടെ വളർന്ന രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്.