ഹൈദരാബാദ്: മരണവാർത്തകളെ തള്ളി മുതിർന്ന തെലുങ്ക് നടൻ കോട്ട ശ്രീനീവാസ റാവു രംഗത്ത്. സോഷ്യൽ മീഡിയയിൽ പരക്കുന്ന അഭ്യൂഹങ്ങൾക്ക് ചെവി കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കോട്ട ശ്രീനീവാസ റാവു പറഞ്ഞു.
എന്റെ മരണവാർത്ത അറിഞ്ഞ് വീട്ടിലേക്ക് വരുന്നവരെ നിയന്ത്രിക്കാൻ പത്ത് പോലീസുകാരാണ് വീട്ടിലേക്ക് വന്നതെന്നും ഇത്തരം അനുഭവം ആർക്കും ഉണ്ടാകരുതെന്നും കോട്ട ശ്രീനീവാസ റാവു മാധ്യമങ്ങളോട് വ്യക്തമാക്കി.