വയനാട്: അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ട് തട്ടുകടയിലുള്ളവർ ഞെട്ടി. വയനാട് ചുണ്ടേലിലുള്ള അസീസിന്റെ കടയിലാണ് അപ്രതീക്ഷിത അതിഥിയായി രാഹുൽ ഗാന്ധി എത്തിയത്.
കെസി വേണുഗോപാലിനെയും, രാഹുൽ ഗാന്ധിയെയും കടയിലുള്ളവർ വരവേറ്റു. തൊട്ടടുത്ത മുറിയിൽ ഭക്ഷണം തയ്യാറാക്കി കൊണ്ടിരുന്ന അസീസ് ഇരുവരെയും കണ്ട് അമ്പരന്നു.
പിന്നീട് അതിഥികളെ സൽക്കരിക്കുന്ന തിരക്കിലായി എല്ലാവരും. കടയിൽ നിന്ന് സമൂസയും ചിക്കൻ അടയുമാണ് ഇവർ കഴിച്ചത്.