തിരുവനന്തപുരം: തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ആളെ പോലീസ് പിടികൂടി.
ഓട്ടോറിക്ഷാ ഡ്രൈവർ മുത്തുരാജ് ആണ് അറസ്റ്റിലായത്. ഹോസ്റ്റലിന് മുന്നിൽ വന്ന് നിന്ന് വളരെ ആഭാസകരമായ രീതിയിലാണ് ഇയാൾ പെരുമാറിയതെന്ന് പോലീസിനോട് പെൺകുട്ടികൾ പരാതിയിൽ വ്യക്തമാക്കി.
ഇന്നലെ രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.