ഹൈദരാബാദ്: സൂപ്പർ സ്റ്റാർ അല്ലു അർജുനും രശ്മിക മന്ദാനയും ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രം പുഷ്പയിലെ സാമി സാമി ഗാനത്തിന് ഇനി ചുവട് വക്കാനില്ലെന്ന് വ്യക്തമാക്കി നടി രശ്മിക മന്ദാന.
ആരാധകരുമായി സംവദിക്കുന്ന ഒരു പരിപാടിയിൽ തനിക്ക് സാമി സാമി ഗാനം രശ്മിക മന്ദാനക്കൊപ്പം ചെയ്യണമെന്ന് ഒരു ആരാധകൻ പറഞ്ഞു. ഇതിന് മറുപടിയായി ആയാണ് താരം നിലപാട് വ്യക്തമാക്കിയത്.
കുറെനാളായി ഞാനീ ഡാൻസ് എവിടെ പോയാലും കളിക്കേണ്ടിവരുന്നു, എനിക്ക് വയ്യാതാകും , അതിനാൽ എനിക്ക് കൂടി വേണ്ടി നിങ്ങളൊക്കെ ഈ നൃത്തം ചെയ്തൂടെ എന്നാണ് താരം തിരികെ ചോദിച്ചത്.