ആറാട്ട് എന്ന ചിത്രം പരാജയപ്പെടാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രംഗത്ത്.
ഉദയ്കൃഷ്ണ ഒരുക്കിയ തിരക്കഥയിലെത്തിയ ചിത്രം വൻ ഫ്ലോപ്പായി മാറിയിരുന്നു. അതിന്റെ കാരണത്തെക്കുറിച്ചാണ് ബി ഉണ്ണികൃഷ്ണൻ തുറന്ന് പറഞ്ഞത്.
ഒരു മുഴുനീള സ്പൂഫ് ആയിരുന്നു ഉദ്ദേശിച്ചതെന്നും എന്നാലത് ചിത്രത്തിലുടനീളം കൊണ്ടുവരാൻ ആകാതെ പോയതിനാലാണ് ചിത്രം പരാജയപ്പെട്ടതെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.