പറവൂർ: റഷ്യയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്ന് പണം തട്ടിച്ച് മുങ്ങിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്.
കോട്ടുവള്ളി കൈതാരം മണമേൽപറമ്പിൽ വിഷ്ണുവിനെയാണ് (28) പോലീസ് പിടികൂടിയത്. റഷ്യൻ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിൽ നിന്നായി ലക്ഷങ്ങളാണ് ഇയാൾ തട്ടിച്ചെടുത്തത്.
പറവൂർ സ്റ്റേഷനിൽ മാത്രം ഇത്തരത്തിൽ 5 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാൾക്കെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.