തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടില്‍ റെയ്ഡ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പുമാണ് പരിശോധന നടത്തിയത്.
നാദിറയുടെ ഭര്‍ത്താവ് സുരേഷ് ഫാരിസ് അബൂബക്കറിന്റെ ബിനാമിയെന്ന സംശയത്താലാണ് റെയ്ഡ്.
തിരുവനന്തപുരം മണ്ണന്തലയ്ക്ക് അടുത്തുള്ള വീട്ടിലായിരുന്നു പരിശോധന. ഇന്നലെ ഉച്ചയ്ക്ക് ശേഷം തുടങ്ങിയ പരിശോധന രാത്രി 8.30 വരെ നീണ്ടു. വീട്ടില്‍ നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തതായും സൂചനകളുണ്ട്. റെയ്ഡ് പൂര്‍ത്തിയാക്കി സംഘം മടങ്ങി.