റിയാദ്: ഇന്ന് മാസപ്പിറവി കാണാത്തതിനാൽ ഗൾഫിൽ വ്യാഴാഴ്ചയായിരിക്കും റംസാൻ വ്രതാരംഭമെന്ന് സൗദി സുപ്രീം കോടതി. ബുധനാഴ്ച ശഅബാൻ മാസത്തിന്റെ അവസാന ദിവസമായിരിക്കും. വിശുദ്ധ മാസം വ്യാഴാഴ്ച മുതൽ ആരംഭിക്കും.
റംസാന് മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. മാസപ്പിറവി ദൃശ്യമായവര്‍ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.
യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ബുധനാഴ്ച ശഅ്ബാൻ 30 പൂർത്തീകരിച്ച് വ്യാഴാഴ്ച നോമ്പ് ആരംഭിക്കും. ഒമാനിൽ നാളെയാണ് ശഅ്ബാൻ 29. നാളെ മാസപ്പിറ കണ്ടാൽ മറ്റ് ഗൾഫ് രാജ്യങ്ങൾക്കൊപ്പമായിരിക്കും ഒമാനിലും വ്രതാരംഭം.