ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ തനിക്ക് ഏറ്റ പരിക്കുകളെ കുറിച്ച് സംസാരിച്ചു.
പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിംന് ഇടയിലാണ് പരിക്കേറ്റത്. വാരിയെല്ലിനുണ്ടായ പരിക്ക് വേദനിപ്പിക്കുന്നതാണെന്ന് താരം പറഞ്ഞു.
എന്നാൽ കാലിന്റെ വേദന വീണ്ടും വരുന്നതായും ചൂട് വെള്ളത്തിൽ മുക്കി വച്ചിട്ടും അത് മാറുന്നില്ലെന്നും അമിതാഭ് ബച്ചൻ പറഞ്ഞു.
പ്രഭാസ്, ദീപിക പദുക്കോൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.