തനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട് ചെയ്ത സിനിമയായിരുന്നു ജാക്ക് ആൻഡ് ജില്ലെന്ന് നടി മഞ്ജു വാര്യർ.
സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തിയ ചിത്രം ഒട്ടേറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ ഫ്ളോപ്പ് ആയി മാറുകയാണുണ്ടായത്.
ഒരുപാട് ഇഷ്ട്ടപ്പെട്ട് ചെയ്ത ചിത്രം പ്രേക്ഷകർക്ക് ഇഷ്ടമായില്ല, പലർക്കും പല ഇഷ്ടങ്ങളാണ് എന്നതിനാൽ ആരെയും കുറ്റം പറയാൻ കഴിയില്ലെന്നും താരം പറഞ്ഞു.
പ്രേക്ഷകരുടെ അഭിപ്രായത്തെ മാനിക്കുന്നുവെന്നും മഞ്ജു.