സൂപ്പർ താരം ഷാരൂഖ് ചിത്രം പഠാൻ ഒടിടിയിലേക്ക് എത്തുന്നു. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം എത്തുക.
മാർച്ച് 22 ന് ചിത്രം ഒടിടി റിലീസിനെത്തും. ഹിന്ദി, തെലുഗ്, തമിഴ് ഭാഷകളിൽ ചിത്രം ഉണ്ടായിരിക്കും.
ഇക്കഴിഞ്ഞ ജനുവരി 25 നാണ് ഷാരൂഖ് ചിത്രം പഠാൻ തിയേറ്ററിലെത്തിയത്. വമ്പൻ കളക്ഷൻ റെക്കോർഡാണ് ചിത്രം നേടിയെടുത്തത്.