തന്റെ പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനലിൽ നിന്ന് വരുമാനത്തിന്റെ നല്ല പങ്കും കൂടെ നിന്നവർ അടിച്ചുമാറ്റിയതായി പരാതിയുമായി നടി മീനാക്ഷി.
യൂട്യൂബ് നൽകിയ പ്ലേ ബട്ടൺ പോലും തനിക്ക് തന്നില്ലെന്നും നടി മീനാക്ഷി അനൂപ് വ്യക്തമാക്കി.
ചാനൽ തുടങ്ങാൻ ഇങ്ങോട്ട് സമീപിച്ചവർ ചാനൽ തുടങ്ങുകയും പാസ്വേർഡ് അടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്തിരുന്നുവെന്നും നടി വ്യക്തമാക്കി.
കോട്ടയം എസ്പിയ്ക്ക് പരാതി നൽകിയെന്നും നടിയും കുടുംബവും പറഞ്ഞു.